Advertisements
|
തഹാവൂര്‍ ഹുസൈന്‍ റാണ ; ഇവനാണ് ആ കൊടും ഭീകരന്‍ ഇവന്‍ ആരാണന്ന് അറിയേണ്ടേ
സ്വന്തം ലേഖകന്‍
ന്യൂഡെല്‍ഹി:മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ ഹുസൈന്‍ റാണ യു എസില്‍ നിന്ന് നാടുകടത്തപ്പെട്ട് ഒടുവില്‍ ഇന്ത്യയിലെത്തിയിരിക്കുകയാണ്. യു എസ് സുപ്രീം കോടതി ജഡ്ജിമാര്‍ ഹര്‍ജി നിരസിച്ചതിനാല്‍, കൈമാറല്‍ ഒഴിവാക്കാന്‍ നടത്തിയ അവസാന ശ്രമവും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് റാണ ഇന്ത്യയിലേക്ക് എത്തുന്നത്.
ഇനിയും ഈ കൊടുംഭീകരന്‍ ആരാണന്നും ഇയാളുടെ ചുറ്റുപാടുകള്‍ എങ്ങനെയെന്നും ഒന്നു പരിശോധിച്ചാല്‍
2008 നവംബര്‍ 26~ലെ മുംബൈ ഭീകരാക്രമണം. രാജ്യത്തെ ഞെട്ടിച്ച ഏറ്റവും വലിയ ഭീകരാക്രമണം നടന്നിട്ട് 16 വര്‍ഷം പിന്നിടുമ്പോള്‍ രാജ്യം വിറങ്ങലിച്ചു നിന്ന അന്നത്തെ 60 മണിക്കൂറില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരവാദികള്‍ കവര്‍ന്നെടുത്തത് 166 പേരുടെ ജീവനാണ്. ഈ ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്താന്‍ വംശംജനായ തഹാവൂര്‍ റാണയെ അമേരിക്കന്‍ സുപ്രീം കോടതി ഇന്ത്യയ്ക്ക് കൈമാറിയിക്കുകയാണ്.മുംബൈ ഭീകരാക്രമണത്തിന്റെ ഇരകളുടെ നീതിക്കായുള്ള ഇന്ത്യയുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിലെ ഒരു നിര്‍ണായക ചുവടുവെയ്പ്പാണിത്. ലോക മനസാക്ഷിയെപ്പോലും ഞെട്ടിച്ച കൊടും ക്രൂരതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരില്‍ ഒരാളാണ് ഡോക്ടര്‍ തഹാവൂര്‍ ഹുസൈന്‍ റാണ. ആരാണ് ഡോക്ടര്‍ തഹാവൂര്‍ റാണ?
മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ഡലിയുടെ അടുത്ത അനുയായിരുന്നു തഹാവൂര്‍ റാണ. 1961 ജനുവരി 12 ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ചിച്ചാവത്നിയില്‍ ജനനം. പാകിസ്നിതാനിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച റാണ ഇസ്ളാമാബാദിലാണ് വളര്‍ന്നത്. ഹസന്‍ അഞ്ചല്‍ കേഡറ്റ് കോളേജിലെ പഠനത്തിനിടെയാണ് ദാവൂദ് ഗിലാനി എന്നറിയപ്പെടുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ കണ്ടുമുട്ടുന്നതും അടുത്ത സൗഹ്യദത്തിലാവുന്നതും.ഡോക്ടറായ റാണ, കോളേജ് വിദ്യാഭ്യാസത്തിനുശേഷം പാകിസ്താന്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്സസില്‍ ക്യാപ്റ്റന്‍ ജനറല്‍ ഡ്യൂട്ടി പ്രാക്ടീഷണര്‍ ആയി ജോലി നോക്കി. റാണയുടെ ഭാര്യയും ഡോക്ടറാണ്. പാകിസ്താന്‍ ആര്‍മിയില്‍ ഏതാനും വര്‍ഷങ്ങള്‍ സേവനമനുഷ്ഠിച്ച ശേഷം 1997~ല്‍ മേജറായി റാണ വിരമിച്ചു. ഭാര്യയോടൊപ്പം 1997~ല്‍ കാനഡയിലേക്ക് അയാള്‍ കുടിയേറി. 2001~യുഎസിലെ ഷിക്കാഗോയിലേക്കാണ് കുടിയേറിയത്. അവിടെ ഒരു ഇമിഗ്രേഷന്‍ ആന്‍ഡ് വിസ ഏജന്‍സിയും ഒരു കശാപ്പുശാലയും ആരംഭിച്ചു.റാണ തന്റെ ഇമിഗ്രേഷന്‍ ഏജന്‍സിയ്ക്ക് മുംബൈയില്‍ ഒരു ശാഖ തുറന്നിരുന്നു. 2006~നും 2008 നും ഇടയില്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി ദുബൈയിലേക്ക് യാത്ര ചെയ്തത് ഈ ഓഫീസ് വഴിയായിരുന്നു. ഹെഡ്ലി മുംബൈയിലേക്ക് അഞ്ച് യാത്രകള്‍ നടത്തിയാണ് ആക്രമണത്തിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തി പദ്ധതി ഒരുക്കിയത്.
മുംബൈ ആക്രമണത്തിന് പ്രധാന പങ്കുവഹിച്ച ഐ.എസ്.ഐക്കാരനായ മേജര്‍ ഇക്ബാദ്യമായി റാണ നേരിട്ട് ബന്ധം പുലര്‍ത്തിയിരുന്നു. ഹെഡ്മി കണ്ടെത്തിയ പ്രധാന സ്ഥലങ്ങളുടെ ജിപിഎസ് കോര്‍ഡിനേറ്റുകള്‍ റാണ, മേജര്‍ ഇക്ബാല്‍ എന്നിവരുമായി പങ്കുവെച്ചു. ഈ വിവരങ്ങളാണ് ആക്രമണം നടത്തിയ ദീകരര്‍ക്ക് ലഭിച്ചത്. ആക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്ദ് റാണ മുംബൈ സന്ദര്‍ശിക്കുകയും ഇന്ത്യയില്‍ പലയിടത്തും യാത്രയും നടത്തി.
ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചനയില്‍ തഹാവൂര്‍ റാണയുടെ പങ്ക് തെളിയിക്കപ്പെട്ടത് ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ അറസ്ററ് ചെയ്തപ്പോഴാണ്. പാക് അമേരിക്കന്‍ വംശജനായ ഹെഡ്ലി ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുമായി യുഎസില്‍നിന്നു വിമാനം കയറാന്‍ ശ്രമിക്കുന്നതിനിടെ 2009ല്‍ ഷിക്കാഗോ രാജ്യാന്തരവിമാനത്താവളത്തില്‍ വെച്ച് റാണയെ അറസ്ററു ചെയ്തു. ഹെഡ്ലിയുമായുള്ള റാണയുടെ ഇ മെയില്‍ സന്ദേശങ്ങളാണ് ദുബൈ ആകരണത്തിനുള്ള ആസനത്തിലെ റാണയുടെപങ്ക് തെളിയിച്ചത്.
മുംബൈ ഭീകരാകരണത്തിനു പിന്നിലെ ഗൂഢാലോചനയില്‍ റാണയ്ക്കു പങ്കുണ്ടെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ച് 2023 മേയ് 18~ന് റാണയെ കൈമാറാന്‍ യുഎസ് തീരുമാനിച്ചു. ഇതിനെതിരെ യുഎസിലെ വിവിധ ഫെഡറല്‍ കോടതികളില്‍ റാണ നല്‍കിയ അപേക്ഷ തള്ളിയതോടെ കഴിഞ്ഞ നവംബര്‍ 13~ന് സുപ്രീം കോടതിയെ സമീപിച്ച ഫെഡറല്‍ കോടതികളുടെ ഉത്തരവ് പുന:പപരിശോധിക്കണമെന്ന റിട്ട് അപ്പില്‍ 21ന് സുപ്രീം കോടതിയും തള്ളി ഇന്ത്യയ്ക്കു കൈമാറാന്‍ 2025 ജനുവരി 25ന് യുഎസ് സപീം കോടതി അനുമതി നല്‍കി.
2008ലെ മുംബൈ ഭീകരാക്രമണത്തിന് 11 ദിവസം മുമ്പ് റാണ മുംബൈയില്‍ എത്തി തീവ്രവാദികള്‍ ആക്രമിച്ച സ്ഥലങ്ങളിലൊന്നായ താജ് ഹോട്ടലില്‍ താമസിച്ചു.
2009 ഒക്ടോബര്‍ 18, മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ച ജില്ലാന്‍ഡ്സ്~പോസ്ററന്‍ പത്രത്തിന്റെ ഓഫീസുകള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടുവെന്നാരോപിച്ച് റാണയും ഹെഡ്ലിയും അറസ്ററിലായി.
റാണയും ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയും പാകിസ്ഥാനില്‍ ലഷ്കര്‍ നടത്തിയ പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നു.
2011 മെയ് 16, യു എസ് ജില്ലാ കോടതിയില്‍ തഹാവൂര്‍ ഹുസൈന്‍ റാണയ്ക്കെതിരായ വിചാരണ ആരംഭിച്ചു.
2011 ജൂണ്‍ 9, ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 160 ലധികം പേര്‍ കൊല്ലപ്പെട്ട 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിന് ഭൗതിക സഹായം നല്‍കാനുള്ള ഗൂഢാലോചനയില്‍ ജൂറി റാണയെ കുറ്റവിമുക്തനാക്കി.
2011 ജൂണ്‍ 10, മുംബൈ ഭീകരാക്രമണത്തിന് ഭൗതിക സഹായം നല്‍കാനുള്ള ഗൂഢാലോചനയുടെ പേരില്‍ തഹാവൂര്‍ ഹുസൈന്‍ റാണയെ യു എസ് കോടതി കുറ്റവിമുക്തനാക്കിയതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരാശ പ്രകടിപ്പിച്ചു.
2016 മാര്‍ച്ച്~ ഏപ്രില്‍: ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി തന്റെ വീഡിയോ കോണ്‍ഫറന്‍സിങില്‍ തഹാവൂര്‍ റാണയുടെ പങ്കിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കി.
2025 ജനുവരി 21, ഇന്ത്യയ്ക്ക് കൈമാറുന്നതിനെ ചോദ്യം ചെയ്ത് റാണ സമര്‍പ്പിച്ച ഹര്‍ജി അമേരിക്കന്‍ സുപ്രീം കോടതി തള്ളി.
2025 ഏപ്രില്‍ 10, റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു.
2009 ല്‍ എഫ്ബിഐ അദ്ദേഹത്തെ അറസ്ററ് ചെയ്യുകയും ഇന്ത്യയിലേക്ക് കൈമാറുന്നതിന് മുമ്പ് യുഎസിലെ ഒരു ജയിലില്‍ അടയ്ക്കുകയും ചെയ്തു.
2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് ആരോപിക്കപ്പെടുന്ന തഹാവൂര്‍ റാണ ഇന്ത്യയില്‍ നിയമനടപടി നേരിടേണ്ടിവരും. ഇന്ത്യയിലേക്ക് നാടുകടത്തുന്നത് തടയാനുള്ള എല്ലാ നിയമപരമായ മാര്‍ഗങ്ങളും അവസാനിച്ചതിനെത്തുടര്‍ന്ന് റാണയെ യുഎസില്‍ നിന്ന് നാടുകടത്തിയത്.
കനേഡിയന്‍ പൗരത്വമുള്ള മുന്‍ പാകിസ്ഥാന്‍ ആര്‍മി ഡോക്ടറായ റാണയെ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കുമെന്നും ദേശീയ തലസ്ഥാനത്തെ പ്രത്യേക എന്‍ഐഎ കോടതിയില്‍ വിചാരണ നേരിടുമെന്നും പറഞ്ഞു.
ഇന്ത്യന്‍ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം, മുംബൈയില്‍ ഭീകരാക്രമണം നടത്താനുള്ള ഗൂഢാലോചന 2005 ല്‍ ആരംഭിച്ചിരുന്നു, ലഷ്കര്‍~ഇ~തൊയ്ബ നേതാവ് സാജിദ് മിര്‍, പാകിസ്ഥാന്‍ പൗരനായ മേജര്‍ ഇഖ്ബാല്‍ എന്നിവര്‍ ഹെഡ്ലിയെ കുടുക്കിയത് ഹെഡ്ലിയും മറ്റൊരു മുതിര്‍ന്ന പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥനുമാണ്.
റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് മുംബൈ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനക്കാര്‍, കൈകാര്യം ചെയ്തവര്‍, ബുദ്ധികേന്ദ്രങ്ങള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ സഹായിക്കും. സാമ്പത്തിക തലസ്ഥാനം ആക്രമിച്ച 10 ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ സഹായിച്ചതില്‍ പാകിസ്ഥാന്‍ ഏജന്‍സികളുടെയും സൈന്യത്തിന്റെയും മറ്റുള്ളവരുടെയും പങ്ക് അന്വേഷണത്തില്‍ നിന്ന് വ്യക്തമായേക്കാം.
ഇതുവരെ പേര് പുറത്തുവരാത്ത മറ്റ് ആരൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന വിവരങ്ങളും റാണ പുറത്തുകൊണ്ടുവന്നേക്കാം. യുഎസ് കോടതിയില്‍ നിന്ന് അദ്ദേഹത്തെ നാടുകടത്താന്‍ ഉത്തരവിട്ട ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേസില്‍ അദ്ദേഹം പ്രതിയാണ്. മുംബൈ ആക്രമണ കേസുമായി ബന്ധപ്പെട്ട് റാണയ്ക്കെതിരായ പ്രാഥമിക കേസ് മുംബൈ ൈ്രകംബ്രാഞ്ചിന്റെ പക്കലുണ്ട്.
കേസിലെ പ്രധാന ഗൂഢാലോചനക്കാരില്‍ ഒരാളും ആറാം പ്രതിയുമാണ് ഇയാള്‍. കേസില്‍ മാപ്പുസാക്ഷിയായി മാറിയ ഹെഡ്ലി ഇപ്പോള്‍ യുഎസ് കസ്ററഡിയിലാണ്. ആക്രമണത്തിന് ഇരയായ സ്ഥലങ്ങളിലൊന്നായ താജ്മഹല്‍ പാലസ് ഹോട്ടലില്‍ ഭാര്യയോടൊപ്പം ഇയാള്‍ താമസിച്ചിരുന്നു. |
|
- dated 12 Apr 2025
|
|
Comments:
Keywords: India - Otta Nottathil - thahavur_rana_big_terrorist India - Otta Nottathil - thahavur_rana_big_terrorist,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|